ഇതുവരെ കണ്ട നിവിൻ പോളിയല്ല ഇനി | filmibeat Malayalam

2017-11-13 334


Nivin pauly appears in a different look in Syamaprasad's new movie Hey Jude.

വിനീത് ശ്രീനിവാസൻറെ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് നിവിൻ പോളി മലയാള സിനിമയിലേക്കെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകമനസ്സുകളിലിടം നേടാൻ നിവിൻ പോളിക്ക് കഴിഞ്ഞു. മലർവാടിയില്‍ തുടങ്ങി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം വരെ എത്തിനില്‍ക്കുകയാണ് നിവിൻ പോളിയുടെ യാത്ര. ഇതുവരെ വലിയ രൂപമാറ്റമൊന്നുമുള്ള കഥാപാത്രങ്ങള്‍ നിവിൻ ഇതുവരെ ചെയ്തിട്ടില്ല. 2018ല്‍ അതിനൊരു മാറ്റം വരികയാണ്. അതിന് സൂചന നല്‍കുന്നതാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹേയ് ജൂഡ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജൂഡിന്റേയും ക്രിസ്റ്റലിന്റേയും കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് തമിഴ് നായിക തൃഷയാണ്. തൃഷയുടെ ആദ്യ മലയാള ചിത്രം കൂടെയാണ് ഹേയ് ജൂഡ്.